KeralaLatest News

ആചാര്യന്‍മാരെ വന്ദിച്ച് കുമ്മനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം:ആചാര്യമന്‍മാരെ വന്ദിച്ച് പ്രവര്‍ത്തകരുടെ ആരവാഘോഷങ്ങള്‍ക്കിടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുലര്‍ച്ചെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ഉദിയന്നൂര്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം ഭാരതീയ വിചാരകേന്ദ്രത്തില്‍ എത്തി. ആര്‍എസ്എസ് താത്വികാചാര്യന്‍ പി.പരമേശ്വരനില്‍ നിന്ന് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലെത്തിയ കുമ്മനം വിവേകാനന്ദസ്വാമിയുടെ പ്രതിമയില്‍ പഷ്പാര്‍ച്ചന നടത്തി.

നൂറ് കണക്കിന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ കളക്‌ട്രേറ്റിലെത്തിയ കുമ്മനം രാജശേഖരന്‍ ഉച്ചയ്ക്ക് 12.45നാണ് മണ്ഡലത്തിലെ വാരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കവടിയാര്‍ മുതല്‍ കനകക്കുന്ന്‌വരെ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്വീകരണവും കുമ്മനത്തിന് ഒരുക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ഹരിവരാസനuിഎ സംസ്ഥാന വൈസ് പ്രസിഡന്റ് നീലകണ്ഠന്‍മാസ്റ്റര്‍, സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്റ്റെല്ലസ്, മുതിര്‍ന്ന ബിജെപി നേതാവ് കെ.രാമന്‍പിള്ള,സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് രാജശേഖരന്‍, നഗസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ഗോപന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത ചന്ദ്രന്‍, എന്നിവര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.

പത്രികാ സമര്‍പ്പണത്തിനു ശേഷം ആനയറ ഈശാലയത്തിലെ ഗ്ലോബല്‍ എനര്‍ജിപാര്‍ലമെന്റില്‍ കുമ്മനം പങ്കെടുത്തു. തുടര്‍ന്ന് ശ്രീവരാഹത്തെ കണിയാം വിളയിലെ പട്ടംതാണുപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷം പ്രദേശത്തെ പൗരപ്രമുഖരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പേട്ടജംഗ്ഷനിലെത്തിയ സ്ഥാനാര്‍ത്ഥി റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം വ്യാപാരസ്ഥാപനങ്ങളില്‍ കയറി വോട്ടര്‍മാരെ നേരില്‍ കണ്ടു. തുടര്‍ന്ന് തിരുവനന്തപുരം ക്ലബ്ബിലെ ഡോക്ടര്‍മാരുടെ സമ്മേളനത്തിലും കുമ്മനം പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button