Latest NewsKerala

അതിസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ : പഴയ വാഹനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : അതിസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍, പഴയ വാഹനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ തത്കാലം നിര്‍ബന്ധമാക്കില്ല. എന്നാല്‍, ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയവാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും എന്നുമുതല്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ച നിര്‍ദേശം പിന്നീടുണ്ടാകുമെന്നാണ് കരുതുന്നത്.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നത്. ലേലത്തില്‍ പങ്കെടുത്തവര്‍ തമ്മിലുള്ള കോടതി വ്യവഹാരത്തെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഇതിനുള്ള നടപടിക്രമങ്ങള്‍ മുടങ്ങിയത്. മറ്റു ചില സംസ്ഥാനങ്ങള്‍ ഇതു നടപ്പാക്കിയിട്ടുണ്ട്.ഏകീകൃത സ്വഭാവം വരുത്തുന്നതിനായി 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകളില്‍ മാറ്റംവരുത്തുകയും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന ചുമതല വാഹനനിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കുകയും ചെയ്തു. ഇതാണ് പുതിയ വാഹനങ്ങളില്‍ നടപ്പാകുന്നത്.

1.20 കോടി വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ ഉടന്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളിലേക്ക് മാറുക പ്രായോഗികമല്ല. നമ്പര്‍പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. പരമ്പരാഗത നമ്പര്‍പ്ലേറ്റുകള്‍ സ്‌ക്രൂ അല്ലെങ്കില്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ചാണ് വാഹനങ്ങളില്‍ പിടിപ്പിക്കുന്നത്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ബോഡിയില്‍ റിവറ്റ്‌ െവച്ച് തറയ്ക്കണം. പഴയ മോഡല്‍ വാഹനങ്ങളില്‍ അനുയോജ്യമായ സംവിധാനം നിലവിലില്ല.വാഹന ഡീലര്‍മാര്‍ക്ക് മാത്രമാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാനുള്ള അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button