തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്‍ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന ആരോപണവുമായി മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്ത് .
പ്രസംഗവേദിയില്‍ ക്യാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദിത്തപരായ സമീപനമായിരുന്നു ഇതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യം കൊല്ലം എസ്പിയോട് പറഞ്ഞതായും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോട്ടുക്കലില്‍ സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും വേദിയില്‍നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനോ പോലീസ് സഹായിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് ബി കുറ്റപ്പെടുത്തി.മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായതിനാല്‍ ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള. അഞ്ചല്‍ കോട്ടുകാലില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള തളര്‍ന്നുവീണത്.
Post Your Comments