കണ്ണൂർ : ജില്ലയിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ അതിന്‍റെ എല്ലാവിധ മര്യാദകളും അനുസരിച്ച് നടക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ സുധാകരൻ. കാരണം ഇവിടുത്തെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ചുമതലയെല്ലാം ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരുടെ ചൊല്‍പ്പടിയിലാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് ദിനത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്താനുളള കരാര്‍ ചുമതല സിഐടിയും നേതാവിന്‍റെ ഇല്ലാത്ത സ്വാപനത്തിന് നല്‍കിയതും മാത്രമല്ല ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കള്ളവോട്ടുകൾ കൊണ്ട് വിജയിക്കാനാണ് ഇടത് ശ്രമമെന്നും കെ.സുധാകരൻ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുനുളള കരാര്‍ സിഐടിയും നേതാവിന്‍റെ സ്ഥാപനത്തിന് നല്‍കിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും നടപടിക്കെതിരേയും യുഡിഎഫ് കളക്ടറെ സമീപിച്ചിട്ടുണ്ട്.
Post Your Comments