Latest NewsCricketSports

ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് : റോയൽ ചലഞ്ചേഴ്സിനു വീണ്ടും തോൽവി

ബെംഗളൂരു : ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. വീണ്ടും തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആറു റൺസിനാണ് മുംബൈ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 187 റൺസ് റോയൽ ചലഞ്ചേഴ്സിനു മറികടക്കാൻ ആയില്ല. അഞ്ചു വിക്കറ്റു നഷ്ടത്തിൽ 181 റൺസിന്‌ പുറത്തായി.

എബി ഡി വില്ലിയേഴ്സ്(70 റൺസ്), വിരാട് കോഹ്‌ലിയും(46 റൺസ്),പാർഥിവ് പട്ടേലും ചേർന്നാണ് (31 റൺസ് ) ചേർന്നാണ് റോയൽ ചലഞ്ചേഴ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മൊയീന്‍ അലി (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (5), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (2) ശിവം ദുബെ (9) എന്നിവരും റോയൽ ചലഞ്ചേഴ്സിനായി ബാറ്റു വീശി. ബുംറ മുംബൈക്കായി 3 വിക്കറ്റ് വീഴ്ത്തി.

ഈ മത്സരം അവസാനിക്കുമ്പോൾ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടു പോയിന്റുമായി മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തെത്തി. പോയിന്റ് ഒന്നും നേടാനാകാതെ ഏഴാം സ്ഥാനാഥാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്.

സ്കോർ : മുംബൈ ഇന്ത്യൻസ് : 187/8(20) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു : 181/5(20)

MUMBAI INDIANS AND RCB
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
MI VICTORY
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
BUMRAH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
RCB AND MI TWO
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button