Latest NewsIndiaInternational

കര്‍താര്‍പുര്‍ ഇടനാഴി, യോഗത്തില്‍ പാകിസ്താന്റെ പ്രതിനിധികളില്‍ ഖാലിസ്താന്‍ വിഘടനവാദികൾ : യോഗം ഇന്ത്യ മാറ്റിവെച്ചു

ഏപ്രില്‍ രണ്ട് നടക്കേണ്ട യോഗം ഇന്ത്യ മാറ്റിവച്ചു.

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വിളിച്ച യോഗത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികളില്‍ ഖാലിസ്താന്‍ വിഘടനവാദികളും. ഇതേതുടര്‍ന്ന് ഏപ്രില്‍ രണ്ട് നടക്കേണ്ട യോഗം ഇന്ത്യ മാറ്റിവച്ചു. ലഷ്‌കറെ തോയിബയും വിഘടനവാദി നേതാവ് ബിഷെന്‍ സിംഗുമായി ബന്ധമുള്ള ഖാലിസ്താന്‍ നേതാവ് ഗോപാല്‍ ചൗള, മനിന്ദര്‍ സിംഗ് താര തുടങ്ങിയവരാണ് പാകിസ്താന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

പാകിസ്താനും കൂടി അനുയോജ്യമായ മറ്റൊരു ദിവസം യോഗം വിളിക്കുമെന്നു ഇന്ത്യ അറിയിച്ചു. അതെ സമയം പാകിസ്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച പത്തംഗ കര്‍താര്‍പൂര്‍ പ്രതിനിധി സംഘത്തില്‍ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക പാകിസ്താന്‍ മനസ്സിലാക്കുമെന്നും അവരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ തുറന്ന നിലപാടാണ്. ചര്‍ച്ച പുരോഗമിക്കണമെന്നും പ്രശ്‌നങ്ങള്‍ ഫലപ്രദമായി അവസാനിക്കണമെന്നുമാണ് പ്രതീക്ഷ.അതേസമയം, ചര്‍ച്ച റദ്ദാക്കിയ ഇന്ത്യയുടെ നിലപാടില്‍ ഖേദമുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇടനാഴി എല്ലാ മതസ്ഥര്‍ക്കും ലഭ്യമാക്കണമെന്നും പ്രതിദിനം 5000 തീര്‍ഥാടകരും വിശേഷ ദിവസങ്ങളില്‍ 15,000 പേരും അതുവഴി കടന്നുപോകുമെന്നാണ് ഇന്ത്യയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button