ആര്‍.എസ്.എസിനോട് തനിക്കൊരു തര്‍ക്കവും ഇല്ലെന്നും ആര്‍എസ്എസ് എന്നത് ഹിന്ദുക്കളുടെ ഒരു സംഘടനയാണെങ്കില്‍ താനും ഒരു ഹിന്ദുവാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പിന്നെന്തിനാണ് ആര്‍എസ്എസ് തന്നോട് ശത്രുത പുലര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിംഗ് ഹിന്ദുവിരുദ്ധനും ആര്‍എസ്എസ് വിരുദ്ധനുമാണെന്ന ബിജെപി പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ശങ്കരാചാര്യരുടെ ശിഷ്യനായിരുന്നെന്നും എന്നാല്‍ താന്‍ തന്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാറില്ലെന്നും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിംഗ് പറഞ്ഞു..
‘1983 മുതല്‍ ദ്വാരകയുടെയും ജ്യോതിഷ് പീഠ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെയും ശിഷ്യനാണ് താന്‍. എന്നാല്‍ വിശ്വാസങ്ങള്‍ വിളിച്ചുപറയുകയോ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്യുകയോ ചെയ്യുന്നില്ലെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ സിംഗ് പറഞ്ഞു. ‘രാഷ്ട്രീയം ഭിന്നിപ്പിക്കും, അത് കുടുംബങ്ങളെപ്പോലും വിഭജിക്കുന്നു. അതിനാല്‍ മതത്തെ രാഷ്ട്രീയത്തിലേക്ക് ബന്ധിപ്പിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബി.ജെ.പിയുടെ ‘കോണ്‍ഗ്രസ്സ്-മുക്ത ഭാരത്’ എന്ന മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഹിറ്റ്‌ലറുടെ മനോഭാവമാണെന്നും അവിടെ പ്രതിപക്ഷമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മാനസികാവസ്ഥയ്‌ക്കെതിരെയാണ് പോരാടുന്നതെന്നും ദിഗ്വിജയ്‌സിംഗ് കൂട്ടിച്ചേര്‍ത്തു.
Post Your Comments