ദുബായ് : ദുബായില്‍ കഴിഞ്ഞ ദിവസങ്ങളിലണ്ടായ ശക്തമായ മഴയില്‍ ഉണ്ടായത് നൂറിലധികം വാഹനാപകടങ്ങള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ ദുബായില്‍ 110 വാഹനാപകടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഈ സമയം ദുബായ് പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്ക് 3385 അടിയന്തര ഫോണ്‍ കോളുകളെത്തിയതായും ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു. എന്നാല്‍ അപകടങ്ങള്‍ ഗുരുതരമല്ല.
ഇത്രയും വാഹനാപകടങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മഴയിലും പൊടിക്കാറ്റിലും ദൂരക്കാഴ്ച കുറയുന്നതും വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.
മലനിരകളില്‍ നിന്ന് മഴവെള്ളം റോഡുകളില്‍ പതിച്ചുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഇല്ലാതാക്കാനും ദുബായ് പൊലീസ് 24 മണിക്കൂറും സേവനസജ്ജരായ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. കൂടാതെ, മരുഭൂമികളിലുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെയും പൊലീസ് ജാഗ്രത പുലര്‍ത്തി.
Post Your Comments