കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
അപ്പീൽ ഹർജിയിൽ ഉത്തരവ് ഉണ്ടാകും വരെ വിചാരണ നടപടി നിർത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് കോടതിയെ സമീപിച്ചിരുക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണം ശരിയല്ലെന്നും പക്ഷപാതപരവുമാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
Post Your Comments