തിരുവനന്തപുരം• എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വോട്ട് അഭ്യര്‍ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. വ്യാഴാഴ്ച രാത്രി ആനപ്പാറ ജംഗ്ഷനിൽ സന്ദർശനം നടത്തിയപ്പോഴാണ് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശ് ബൂത്ത് കമ്മിറ്റി ഓഫീസിലെത്തി വോട്ട് തേടിയത്. അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥനും ഒപ്പമുണ്ടായിരുന്നു.
സിറ്റിംഗ് എം.പി എ.സമ്പത്താണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനും ജനവിധി തേടുന്നു.
https://www.facebook.com/SabarinadhanKS/photos/a.382134271978034/1004294196428702/?type=3&theater
Post Your Comments