Latest NewsKerala

യുവാവ് ട്രയിന്‍ തട്ടിമരിച്ചതില്‍ ദുരൂഹതയെന്ന് കുടുംബം ; മരണം കാമുകിയുടെ ബന്ധുക്കളെ കണ്ട് മടങ്ങവെയെന്ന് …

തിരൂര്‍ :  കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി യുവാവ് മരിച്ചതായി കാണപ്പെട്ട സംഭവത്തില്‍ മരണപ്പെട്ട ബിപി അങ്ങാടി സ്വദേശി പ്രവീണിന്‍റെ കുടുംബം യുവാവിന്‍റെ കാമുകിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവീണിനെ കട്ടച്ചിറ പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രവീണ്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഒരു വര്‍ഷമായി പ്രവീണിനെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാമുകിയുടെ ബന്ധുക്കള്‍ പ്രവീണിനെ ഭീഷണിപ്പെടുത്തുകയും ഫോണ്‍ പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. ഫോണ്‍ മടക്കി വാങ്ങാന്‍ പോയതിന് ശേഷമാണ് പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

ആത്മഹത്യ എന്ന ഘട്ടത്തെക്കുറിച്ച് പ്രവീണ്‍ യാതൊന്നും സൂചിപ്പിരുന്നില്ലെന്നും അതേസമയം കാമുകിയുടെ ബന്ധുക്കളില്‍ നിന്ന് കടുത്ത ഭീഷണിക്ക് വിധേയനാകേണ്ടി വരുന്നതായി പ്രവീണ്‍ പറ‍ഞ്ഞിരുന്നതായി സുതഹൃത്തുക്കളും പറഞ്ഞു. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button