കൊച്ചി : ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. കൊച്ചിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭരതൻ തളർന്നുവീണത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചു .ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് സൂര്യാഘാതമേറ്റിരുന്നു.
മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. തിരൂരങ്ങാടി എക്‌സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്‌സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന് സൂര്യാഘാതമേറ്റത്.
കൂടാതെ കൊല്ലം പുനലൂരിൽ ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റിരുന്നു. തൊളിക്കോട് സ്വദേശി രാജേന്ദ്രനാണ് ലോട്ടറി കച്ചവടം നടത്തുമ്പോഴാണ് സൂര്യാഘാതമേറ്റത്.
Post Your Comments