Latest NewsKerala

ജനപക്ഷത്തിന്റെ വരവോടെ കെ. സുരേന്ദ്രന്റെ വിജയം സുനിശ്ചിതമെന്ന് പി സി ജോർജ്

തിരുവനന്തപുരം: ജനപക്ഷത്തിന്റെ വരവോടെ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമായെന്ന് വ്യക്തമാക്കി പി.സി. ജോര്‍ജ്. യു.ഡി.എഫ് നേതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു. മുന്നണിയിലെടുക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും മറ്റും ചർച്ചയ്ക്ക് വിളിച്ച് തങ്ങളെ അപമാനിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഒരു വര്‍ഗീയ വാദിയാണ്. യു.ഡി.എഫില്‍ വരുന്നതിനെ എതിര്‍ത്തത് അദ്ദേഹമാണ്. കത്തോലിക്കരെ അദ്ദേഹത്തിന് ഇഷ്ടമല്ല. ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യനെ സ്നേഹിക്കുന്നവനാണ് ഞാൻ. ശബരിമലയില്‍ യുവതികളെ കൊണ്ടുപോവുകയും അതിനെ എതിര്‍ത്ത അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പിണറായിയുമായി നമുക്ക് യോജിക്കാന്‍ കഴിയില്ല. അടുത്ത പോംവഴി ബി.ജെ.പിയുടെ ഘടകകക്ഷിയാവുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരള നേതാക്കളുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയില്‍ അവര്‍ക്ക് കോട്ടയത്തും പത്തനംതിട്ടയിലും ജയിക്കാൻ കഴിയുമെന്നും പി സി ജോർജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button