Latest NewsKerala

പി.കെ ബിജു ഇന്ത്യയുടെ അഭിമാനമാണെന്ന് തോമസ് ഐസക്

പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യം ആലോചിക്കാന്‍ പോലുമാവില്ല

തിരുവനന്തപുരം: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെ പിന്തുണച്ച് ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ബിജുവിനെതിരെ എംഎല്‍എ അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയാണ് ഐസക്കിന്റെ പോസ്റ്റ്.
ശാസ്ത്രത്തില്‍ പിഎച്ച്ഡിയുള്ള പി കെ ബിജുവല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനെ എനിക്കറിയില്ല. പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്ന കാര്യം ആലോചിക്കാന്‍ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തില്‍. എസ്എഫ്‌ഐ പ്രസിഡന്റുപദം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂര്‍ത്തിയാക്കാനായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യം ആലോചിക്കാന്‍ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തില്‍. എസ്എഫ്‌ഐ പ്രസിഡന്റ് സ്ഥാനം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂര്‍ത്തിയാക്കാനായിരുന്നു. നിയമവും ആര്‍ട്‌സ് വിഷയങ്ങളും പഠിക്കുന്നവരാണ് വിദ്യാര്‍ഥി നേതാക്കളാവുക എന്ന പൊതുധാരണയെ അട്ടിമറിച്ച ആളാണ് ബിജു.

ഇത്രയും ആഴത്തില്‍ സയന്‍സ് പഠിച്ചവര്‍ വിദ്യാര്‍ഥി രംഗത്തെന്നല്ല പൊതുപ്രവര്‍ത്തകരില്‍ അപൂര്‍വമാണ്. പോളിമെര്‍ കെമിസ്ട്രിയിലാണ് അദ്ദേഹത്തിന്റെ ഗവേഷണ ബിരുദം. പടവെട്ടി മുന്നേറാന്‍ വിദ്യാഭ്യാസമാണ് ഏറ്റവും കരുത്തുറ്റ ആയുധം എന്നു തിരിച്ചറിഞ്ഞ ബിജു, ഒരിക്കലും പഠനത്തില്‍ ഉഴപ്പിയിട്ടേയില്ല.

രസതന്ത്രം പോലുള്ള വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടണമെങ്കില്‍ എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കണം. മൂന്നാംതവണയാണ് ബിജു ആലത്തൂരില്‍ ജനവിധി തേടുന്നത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ചുമതല നൂറു ശതമാനം നിറവേറ്റിയാണ് അദ്ദേഹം വീണ്ടും വോട്ട് അഭ്യര്‍ഥിക്കുന്നതെന്നും തോമസ് ഐസക് കുറിച്ചു.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ശാസ്ത്രത്തില്‍ പിഎച്ച്ഡിയുള്ള പി കെ ബിജുവല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനെ എനിക്കറിയില്ല. പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്ന കാര്യം ആലോചിക്കാന്‍ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തില്‍. എസ്എഫ്‌ഐ പ്രസിഡന്റുപദം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂര്‍ത്തിയാക്കാനായിരുന്നു.

സാമൂഹ്യശാസ്ത്രവിഷയമാണ് ഞാന്‍ തിരഞ്ഞെടുത്തത്. അതുപോലല്ല സയന്‍സ്. അതും രസതന്ത്രം. നിയമവും ആര്‍ട്‌സ് വിഷയങ്ങളും പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥി നേതാക്കളാവുക എന്ന പൊതുധാരണയെ അട്ടിമറിച്ച ആളാണ് ബിജു. ഇത്രയും ആഴത്തില്‍ സയന്‍സ് പഠിച്ചവര്‍ വിദ്യാര്‍ത്ഥി രംഗത്തെന്നല്ല പൊതുപ്രവര്‍ത്തകരില്‍ അപൂര്‍വമാണ്. പോളിമെര്‍ കെമിസ്ട്രിയിലാണ് അദ്ദേഹത്തിന്റെ ഗവേഷണ ബിരുദം.

ഏതു ജീവിതസാഹചര്യത്തില്‍ നിന്നാണ് പി കെ ബിജു വളര്‍ന്നു വന്നത് എന്നു നോക്കൂസാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ ഏറ്റവും പിന്നില്‍ നിന്നാണ് സഖാവ് അതിജീവനത്തിനുളള യുദ്ധം ആരംഭിച്ചത്. പടവെട്ടി മുന്നേറാന്‍ വിദ്യാഭ്യാസമാണ് ഏറ്റവും കരുത്തുറ്റ ആയുധം എന്നു തിരിച്ചറിഞ്ഞ ബിജു, ഒരിക്കലും പഠനത്തില്‍ ഉഴപ്പിയിട്ടേയില്ല. രസതന്ത്രം പോലുള്ള വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടണമെങ്കില്‍ എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കണം. പരീക്ഷണശാലയും റെക്കോഡെഴുത്തും ആഴത്തിലുള്ള വായനയും കൊണ്ട് ബിരുദവും ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവുമൊക്കെ താണ്ടി, സ്ഥിരോത്സാഹത്തിന്റെയും പ്രയത്‌നശീലത്തിന്റെയും ആവേശകരമായ മാതൃകയാണദ്ദേഹത്തിന്റേത്.

മൂന്നാംതവണയാണ് ബിജു ആലത്തൂരില്‍ ജനവിധി തേടുന്നത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ചുമതല നൂറു ശതമാനം നിറവേറ്റിയാണ് അദ്ദേഹം വീണ്ടും വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. പാര്‍ലമെന്റില്‍ സജീവസാന്നിധ്യമായിരുന്ന ബിജു, അവസരം കിട്ടിയപ്പോഴൊക്കെ പാര്‍ലമെന്റില്‍ കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും ശബ്ദം ഉച്ചത്തില്‍ മുഴക്കിയിട്ടുണ്ട്. എംപി ഫണ്ടു വിനിയോഗത്തില്‍ ഏറ്റവും മുന്നില്‍. അതിനു പുറമെയുള്ള വികസനപ്രവര്‍ത്തനങ്ങളും വിശാലമായ കാഴ്ചപ്പാടിന്റെയും ഇടതുപക്ഷ വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ നേതൃനിരയില്‍ നിന്ന് ഏറ്റെടുക്കാന്‍ ഒട്ടും മടികാണിച്ചിട്ടില്ല.

പദ്ധതി അവലോകനത്തില്‍ ബിജു കാണിച്ചിട്ടുള്ള നിഷ്‌കര്‍ഷത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആകെ മേല്‍നോട്ടം വിജയകരമായി നിര്‍വ്വഹിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും മുന്തിയ പ്രവര്‍ത്തന നേട്ടമാണ്. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് അര്‍ഹതപ്പെട്ടവരിലേയ്ക്ക് കൃത്യമായി എത്തിച്ചേരുന്നു എന്നുറപ്പു വരുത്താന്‍ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയിട്ടുണ്ട്, ബിജു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ത്രൈമാസ അവലോകനയോഗങ്ങളില്‍ ബിജുവിന്റെ പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഓരോന്നും കൃത്യമായി പഠിച്ചു നടത്തിയ റിവ്യൂ മീറ്റിംഗുകള്‍ അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവത്തിന്റെ തെളിവുകളായി നമുക്കു മുന്നിലുണ്ട്. ഉദാസീനതയും അലംഭാവവും കാട്ടുന്ന ഉദ്യോഗസ്ഥരെ പൊതുപണം വിനിയോഗിക്കേണ്ടതിന്റെ ഉത്തരവാദിത്വവും സുതാര്യതയും കൃത്യതയും ബോധ്യപ്പെടുത്തുന്ന പഠനക്കളരികളായിരുന്നു ആ അവലോകനങ്ങള്‍ എന്ന് ഉദ്യോഗസ്ഥതലത്തില്‍ത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ആലത്തൂരിന്റെ സമഗ്രതലസ്പര്‍ശിയായ വികസനഭാവി ആസൂത്രണം ചെയ്യാന്‍ ബിജു മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, അടിസ്ഥാന സൌകര്യങ്ങള്‍, ആദിവാസിക്ഷേമം തുടങ്ങിയ മേഖലകളില്‍ ഇടതുപക്ഷ നിലപാടുകളുടെ തെളിമയുള്ള വികസനമുന്നേറ്റങ്ങളാണ് സാധ്യമാക്കിയത്. വികസനമെത്താത്ത ഉള്‍ഗ്രാമങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫണ്ടു വിനിയോഗവും മറ്റും ആസൂത്രണം ചെയ്യപ്പെട്ടത്.

ആലത്തൂരിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് സഖാവ് ബിജു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആവേശമായി ആ സഖാവ് ഇക്കുറിയും പാര്‍ലമെന്റിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button