തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള പണം നൽകുന്നത് തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ കുടുംബത്തിൽ നിന്ന്. ഹരിവരാസനം രചിച്ച കോമലഴേത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്. പത്മകുമാറിന്റെ മാതാവിന്റെ പിതൃസഹോദരിയാണ് കോന്നകത്ത് ജാനകിയമ്മ.
1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ശാസ്താംകോട്ട മനക്കര മേച്ചിറയില്‍വീട്ടില്‍ ജാനകിയമ്മ.തികഞ്ഞ അയ്യപ്പഭക്തയായ അവര്‍ ഗര്‍ഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന് തുടങ്ങുന്ന കീര്‍ത്തനം കാണിക്കയായി ശബരിമലനടയ്ക്കുവയ്ക്കാന്‍ അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നെന്ന് മകള്‍ ബാലാമണിയമ്മ പറയുന്നു.
1930 മുതല്‍ തന്നെ ഭജനസംഘക്കാര്‍ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവര്‍ അവകാശപ്പെടുന്നു. 1975-ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പന്‍’ സിനിമ പുറത്തിറങ്ങിയതോടെയാണ് ‘ഹരിവരാസനം’ ആസ്വാദക ശ്രദ്ധയാകര്‍ഷിച്ചത്.എന്നാല്‍ അതിനും മുമ്പ് തന്നെ ശബരിമലയില്‍ അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കും മുൻപായി ഉടുക്കുകൊട്ടി പാടുന്ന കീര്‍ത്തനമായി ഈ വരികള്‍ മാറിയിരുന്നു. ബിജെപിക്ക് കേരളത്തില്‍ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരത്ത് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തില്‍ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതിന് വേണ്ടിയാണ് ശബരിമല വിഷയം സജീവമാക്കി നിര്‍ത്തുന്നത്.
Post Your Comments