സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടക്കകാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളായവരും യഥേഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് ഞാന്‍ വീട്ടുതടങ്കലിലായ പോലെ ആയിരുന്നു. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ നിഹലാനി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന്റെ ഭാഗമായി ഒരു ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. അതിനുവേണ്ടി അണിയറപ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രം നൽകിയില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരാനായിരുന്നു ആവശ്യം. ഒരു ടേപ്പ് പോലും അവർ നൽകിയില്ല.
മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്നെനിക്ക് തോന്നി. ഒടുവിൽ ഷൂട്ടിങ്ങിനിടെ നമ്പർ മാറ്റി അവിടെ നിന്ന് രക്ഷപെട്ടു. സിനിമയുടെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകള്‍ വിവരിക്കുന്നതിനിടൊണ് കങ്കണ പഹലജ് നിഹലാനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
Post Your Comments