Latest NewsKerala

മധ്യവേനലവധിയായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍ : ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന

കൊച്ചി : മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും വന്‍തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു .
. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. സ്വകാര്യ കമ്പനികളെ കടത്തി വെട്ടി എയര്‍ ഇന്ത്യ കൂടി നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്.

അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് വിമാനക്കമ്പനികളുടെ പതിവ് രീതിയാണ്. എന്നാല്‍ ഇത്തവണത്തെ നിരക്ക് വര്‍ദ്ധനവിന്റെ പോക്ക് 400 ശതമാനം വരെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് കോഴിക്കോട് നിന്ന് ആറായിരം രൂപ നിരക്കില്‍ ടിക്കറ്റ് ലഭിച്ച സെക്ടറിലേക്ക് നാല് ഇരട്ടിയലിധികം വരെയാണ് നിലവിലെ നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button