മീന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിവായി മത്സ്യം കഴിക്കുന്നവരില്‍ 70 ശതമാനം വരെ ആസ്മയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യമാണ് ആസ്മയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നത്.
തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA) മത്സ്യ എണ്ണയില്‍ ധാരാളമുണ്ട്. കടല്‍ മത്സ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന എണ്ണയില്‍ നിന്നും ആസ്മയേയും ആസ്മയുടേതു പോലുള്ള ലക്ഷണങ്ങളെയും 62 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് പഠനം. എന്നാല്‍ സസ്യ എണ്ണകളില്‍ നിന്നുള്ള n-6 ഫാറ്റി ആസിഡുകള്‍ അധികമുപയോഗിക്കുന്നത് ആസ്മ സാധ്യത 67 ശതമാനം കൂട്ടുന്നതായും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments