മലപ്പുറം: ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂരങ്ങാടി എക്‌സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്‌സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന് സൂര്യാഘാതം ഏറ്റത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ആ് പേര്‍ക്ക് സൂര്യാഘാതമേറ്റു.
കോഴിക്കോട് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഇല്ല്യാസ്,വര്‍ക്കി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ കോഴിക്കോട് 32 പേര്‍ക്ക് സൂര്യാഘാതം ഏറ്റു.
സംസ്ഥാനത്ത് ഒരാഴ്ച കൂടി അതികഠിന ചൂട് തുടരുമെന്നാണ് കാലാസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം ഈ മാസം 31വരെ നീട്ടി.
Post Your Comments