Latest NewsInternational

യൂറോപ്യന്‍ യൂണിയന്‍ ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു

ലോകത്തിന് മാതൃകയായവുകയാണ് യൂറോപ്യന്‍ യൂണിയന്‍. എന്താണെന്നല്ലേ?ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന്‍ നിരോധിച്ചു.

ഡിസ്‌പോസിബിള്‍ സ്‌ട്രോ, ബഡ്‌സ് എന്നിങ്ങനെയുള്ള പത്ത് ഉത്പന്നങ്ങള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. സമുദ്രങ്ങളില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതും ജീവജാലങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നതും കണക്കിലെടുത്താണ് തീരുമാനം.

ബലൂണ്‍ സ്റ്റിക്, ഭക്ഷണപഥാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, പൊതിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനായി ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ രീതികള്‍ സ്വീകരിക്കാമെന്നും പാര്‍ലമെന്റ് അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് 560 നെതിരെ 35 വോട്ടുകള്‍ക്കാണ് നിരോധനം നടപ്പാക്കിയത്.യൂറോപ്യന്‍ യൂണിയന്‍ 2021 മുതല്‍ നിരോധനം നടപ്പാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button