Latest NewsEducationEducation & Career

ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം

കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്ക് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകൃത മൂന്നു വർഷ ഡിപ്ലോമ കോഴ്‌സ്/ ഡി.വോക്/ ബി.എസ്‌സി (പ്ലസ്ടു തലത്തിൽ കണക്ക് ഒരു വിഷയമായി പഠിച്ചതിനു ശേഷം ബിരുദതലത്തിൽ കണക്ക് മെയിനായോ/ സബ്‌സിഡറിയായോ പഠിച്ചിരിക്കണം) പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന അവസാനവർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രവേശന പ്രോസ്‌പെക്ടസും അപേക്ഷാഫോമും www.admissions.dtekerala.gov.in ൽ ലഭിക്കും. അപേക്ഷ ഓൺലൈനായി മാർച്ച് 29 മുതൽ ഏപ്രിൽ 16 വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാം. ഡൗൺലോഡ് ചെയ്ത അപേക്ഷയും മറ്റ് അനുബന്ധ രേഖകളും ഏപ്രിൽ 26ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് പരീക്ഷാ കൺട്രോളർ ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button