KozhikodeLatest NewsKeralaNattuvarthaNews

എഞ്ചിനീയറിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷം എഞ്ചിനീയറിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

Read Also : നേട്ടത്തിന്റെ ട്രാക്കിലേറി ഇ-വാഹന വിപണി, ഇത്തവണ രേഖപ്പെടുത്തിയത് 10 ശതമാനം വളർച്ച

തിങ്കളാഴ്ചയായിരുന്നു സംഭവം. വടകര മണിയൂർ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനിയാണ് നൈസ. കോളേജിൽ നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് തൂങ്ങി മരിച്ചത്. മൊബൈൽഫോൺ സന്ദേശം കിട്ടിയ സഹപാഠികൾ വീട്ടിലേക്കു വന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

സജിയുടേയും ഇന്ദുലേഖയുടേയും (ഡോക്ടേഴ്സ് ലാബ്, പയ്യോളി) മകളാണ് നൈസ. നേഹ സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button