Latest NewsIndia

ആംആദ്മിപാര്‍ട്ടി സിറ്റിങ് എംപി ബിജെപിയിൽ ചേർന്നു

രാജ്യത്തെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരേ ഒരു പാര്‍ട്ടിക്കേ സാധിക്കൂ, അത് ബിജെപിയാണെന്നും ഖല്‍സ അറിയിച്ചു.

ന്യൂദല്‍ഹി : ആംആദ്മിപാര്‍ട്ടി നേതാവും സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍. പഞ്ചാബിലെ ഫതേഗര്‍ സാഹിബിലെ എംപിയാണ് ഹരീന്ദര്‍ സിങ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഖല്‍സയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.രാജ്യത്തെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരേ ഒരു പാര്‍ട്ടിക്കേ സാധിക്കൂ, അത് ബിജെപിയാണെന്നും ഖല്‍സ അറിയിച്ചു.

യാതൊരു ഉപാധികളും വെക്കാതെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ എംപിയായ അദ്ദേഹത്തെ 2015-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button