അലഹബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയ്ക്കെതിരെയും വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഇല്ലാതിരുന്നുവെങ്കില്‍ രാഹുലിനും പ്രിയങ്കയ്ക്കും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കിട്ടില്ലായിരുന്നുവെന്നാണ് യോഗിയുടെ പരിഹാസം. ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തിലെ ഘട്ട്ലോദിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യോഗിയുടെ വിമര്‍ശനം. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെയും യോഗി വിമര്‍ശിച്ചു.
ദാരിദ്ര്യത്തിനെതിരെ പോരാടുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നു. അവരുടെ ഭരണകാലത്ത് ദാരിദ്ര്യം വര്‍ധിക്കാന്‍ കാരണമെന്തെന്ന് അവര്‍ ഉത്തരം പറയണം. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. എന്നാല്‍ ദാരിദ്ര്യം വര്‍ധിച്ചു കൊണ്ടിരുന്നു- യോഗി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം നടപ്പാക്കുന്ന പദ്ധതി ആരംഭിക്കുമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യോഗിയുടെ വിമര്‍ശനം.
Post Your Comments