വയനാട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വിവിധ പരിപാടികള്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തും. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനമെടുത്താല്‍ വയനാടിനായിരിക്കും മുന്‍ഗണന.
കോണ്‍ഗ്രസിന്റെ മിനിമം വരുമാനം പദ്ധതി ഉത്തരേന്ത്യന്‍ വോട്ടര്‍മാരില്‍ രാഹുലിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയിലെ മണ്ഡലം തിരഞ്ഞെടുക്കുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കില്ല. കര്‍ണാടകയില്‍ ജെഡിഎസിനെ പൂര്‍ണമായും വിശ്വസിക്കാനാവാത്തതിനാല്‍ കേരളം സുരക്ഷിതമെന്നാണ് വിലയിരുത്തല്‍.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ വയനാട് അനുകൂല ഘടകമായാണ് പാര്‍ട്ടി കരുതുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കിലും പകരം ടി.സിദ്ധിഖിന്റെ പേര് ഉറപ്പിച്ച് പറയാന്‍ പാര്‍ട്ടി തയാറായിട്ടില്ല.രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments