ന്യൂഡല്‍ഹി : പ്രവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഇലക്ഷന്‍ സംബന്ധമായ വ്യാജ പ്രചരണത്തിന് മുന്നറിയിപ്പുമായി ഇലക്ഷന്‍ കമ്മീഷന്‍. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വരാതെ തന്നെ ഓണ്‍ലെെനായി വോട്ട് ചെയ്യാമെന്നാണ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെടുന്നത്. ഓണ്‍ലെെനായി വോട്ട് ചെയ്യുന്നതിനായുളള സെെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഒരു ലിങ്കും വ്യാജ സന്ദേശത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
It has come to our notice that the following FAKE NEWS is circulating on some WhatsApp groups.
It is clarified that you can only apply for voter registration online through https://t.co/oC8AwgyIdK portal pic.twitter.com/OTxjb1zFbA— Spokesperson ECI (@SpokespersonECI) February 21, 2019
ഇസിഐ.ഗവ.ഇന്‍ എന്നാണ് ഓണ്‍ലെെന്‍ വോട്ട് ചെയ്യുന്നതിനുളള സെെറ്റിന്‍റെ പേര് കൊടുത്തിരിക്കുന്നത്. എന്നാല്‍ പ്രവാസികളുടെ വാട്ട്സാപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം തികച്ചും വ്യാജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രവാസികള്‍ക്ക് http://nvsp.in എന്ന വെബ്സെെറ്റ് വഴിയാണ് ഈ സൗകര്യം ഒരുക്കിയതെന്നും ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് തികച്ചും വ്യാജമാണെന്നും കെണിയില്‍ വീഴരുതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വാക്താവ് ഷെബാലി ഷരണ്‍ അറിയിച്ചു.
Post Your Comments