ബംഗളുരു: സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വീട്ടില്‍ ആരെല്ലാം വരുന്നുവെന്ന് നിരീക്ഷിക്കാന്‍ പൊലീസുകാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഫോട്ടോ എടുക്കുന്നു. സെക്യൂരിറ്റി ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നു.
മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് പല തരത്തിലുള്ള ഭീഷണികള്‍ ഉള്ളതായും സുമലത പറഞ്ഞു. കൂടാതെ തന്റെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നും, തന്നെയും അനുയായികളേയും നിരന്തരം നിരീക്ഷിക്കുന്നുവെന്നും സുമലത പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തനിക്ക് പിന്തുണ നല്‍കിയ നടന്‍ ദര്‍ശന്റെ വീടിന് നേരെ ജനതാദളിന്റെ അണികള്‍ കല്ലെറിഞ്ഞുവെന്നും സുമലത ആരോപിച്ചു.
അതേസമയം ബിജെപിയുടെ സഹായത്തെ അംബരീഷിനോടുള്ള ആദരമായാണ് കാണുന്നതെന്നും സുമലത വ്യക്തമാക്കി. കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരിക്കാൻ ഉള്ള തീരുമാനം ആയിരുന്നു സുമലതയുടേത്.
Post Your Comments