തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടിന്റേയും കടുത്ത ജലക്ഷാമത്തിന്റേയും പിടിയില്‍ അമര്‍ന്നെങ്കിലും വരള്‍ച്ച പ്രഖ്യാപിക്കാനാവില്ലെന്ന് സര്‍ക്കാര്‍, വരള്‍ച്ച പ്രഖ്യാപിക്കാനുള്ള നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തിലെ കാലാവസ്ഥാമാറ്റം ഇനിയും വഷളാവാത്തതാണ് കാരണം.
എന്നാല്‍, സൂര്യാഘാതവും പൊള്ളലുമേറ്റവര്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദം തേടും. തുടര്‍ച്ചയായി അനുഭവപ്പെടുന്ന കൊടുംചൂടും സൂര്യാഘാതവും കണക്കിലെടുത്ത് സംസ്ഥാനത്താകെ അതിജാഗ്രത പ്രഖ്യാപിക്കും. വകുപ്പുകള്‍ മുന്‍ഗണന നല്‍കേണ്ട നടപടികളെക്കുറിച്ചും തീരുമാനിക്കും. വരള്‍ച്ച പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനദുരന്തമെന്ന നിലയ്ക്ക് ആശ്വാസനടപടികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയും.
സൂര്യാഘാതവും വെയിലേറ്റുള്ള പൊള്ളലും സംസ്ഥാനദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാഘാതമേറ്റ് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപവരെ സഹായം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയോളം ചികിത്സിക്കേണ്ടിവന്നാല്‍ 12,700 രൂപയും അതില്‍ക്കുറഞ്ഞ ദിവസങ്ങള്‍ ചികിത്സിക്കേണ്ടിവന്നാല്‍ 4300 രൂപയും ലഭിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ ഡോക്ടറുടെ സാക്ഷ്യപത്രമോ അനുസരിച്ചാണ് സഹായധനം അനുവദിക്കുക.
Post Your Comments