ലൊറേറ്റോ : യുവജനങ്ങള്‍ക്കായുള്ള ചരിത്ര രേഖയില്‍ ഒപ്പുവെയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം. . ലോകമെങ്ങുമുള്ള യുവജനങ്ങളുടെ വീടായതുകൊണ്ടാണ് ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കാന്‍ ഇവിടം തിരഞ്ഞെടുത്തതെന്ന് മാര്‍പാപ്പ പറഞ്ഞു.
നസ്രത്തില്‍ കന്യാമറിയം വസിച്ചിരുന്ന വീടാണിതെന്നും യേശുവിന്റെ ജനനം മാലാഖ മറിയത്തെ അറിയിച്ചത് ഇവിടെയാണെന്നും വിശ്വാസം. ഇപ്പോള്‍ ലൊറേറ്റോ കത്തീഡ്രലിന്റെ ഭാഗമായ ഈ ചെറുകല്‍പ്പുര വിശുദ്ധ നാട്ടില്‍ നിന്ന്, കുരിശുയുദ്ധ കാലത്ത് നശിപ്പിക്കപ്പെടാതെ കാത്തുസൂക്ഷിച്ച് മാലാഖമാര്‍ ഇവിടെ പറന്നെത്തിച്ചെന്നു വിശ്വാസം. ഇറ്റലിയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്നയിടമാണിത്. 13ാം നൂറ്റാണ്ടില്‍ എയ്‌ഞ്ചേലി എന്ന സമ്പന്ന കുടുംബം കപ്പലിലാണ് ‘പറക്കും വീട്’ ഇവിടെ എത്തിച്ചതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡ് തീരുമാനം ഉള്‍ക്കൊള്ളുന്നതാണ് പുതിയ ചാക്രികലേഖനം. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും സഭാ കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം, ഭിന്നലിംഗക്കാരോട് സൗഹൃദ സമീപനം, സഭയെ ഉലച്ച ലൈംഗിക പീഡന വിവാദങ്ങള്‍ നേരിടുന്നതിനുള്ള മാര്‍ഗരേഖ എന്നിവയടങ്ങുന്നതാണിത്. പുതിയ കാലത്തെ യുവജനങ്ങളെ എങ്ങനെ നയിക്കണമെന്ന അജപാലന മാര്‍ഗരേഖയും ഈ ചരിത്രരേഖയിലുണ്ട്.
Post Your Comments