തിരുവനന്തപുരം: സംസ്ഥാനത്ത് വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന നിര്‍ദ്ദേശവുമായി സി.പി.എം സെക്രട്ടറിയേറ്റ്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മത സംഘടനകളും ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
കോവിഡ് വ്യാപനത്തോതിന്റെ കുറവനുസരിച്ച് വിശ്വാസികളുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. രോഗവ്യാപന തോത് കുറയുന്നതിന് അനുസരിച്ച് ആരാധാനലയങ്ങള്‍ തുറക്കാന്‍ നടപടി വേണം. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
Post Your Comments