KeralaLatest News

വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാരുടെ സമരം 55-ാം ദിവസത്തിലേയ്ക്ക്: വഴങ്ങാതെ അധികാരികള്‍

നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ജീവനകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിട്ടില്ല

തൃശ്ശൂര്‍: അനര്‍ഹമായ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പടിഞ്ഞാറക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 55 ദിവസം പിന്നിടുന്നു. തൃശൂര്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 125-ഓളം ജീവനക്കാരാണ് സമരത്തിനുള്ളത്. നഴ്‌സ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനകാര്‍ക്ക് അര്‍ഹമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളം നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ജീവനകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഈ ആവശ്യങ്ങളൊന്നും നടപ്പാക്കാന്‍ തയ്യാറല്ല എന്നാണ് ആശുപത്രി പ്രതിനിധികള്‍ ചര്‍ച്ചയ്ക്കിടയില്‍ സമരക്കാരെ അറിയിച്ചത്. പത്ത് വര്‍ഷം കഴിഞ്ഞ ജീവനകാര്‍ക്ക് മാത്രം മിനിമം വേജസ് നല്‍കാന്‍ അധികൃതര്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ മറ്റുള്ള ജീവനകാര്‍ക്ക് ബോണസിന്റെ ബാക്കി തുക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറല്ല എന്നാണ് മാനേജ് മെന്റിന്റെ നിലപാട്.

hospital strike

ഇതിലുള്ള പ്രതിഷേധം അറിയിക്കാന്‍ എത്രയും പെട്ടെന്ന് യൂണിറ്റ് യോഗം വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് സമരാനുകൂലികള്‍. അതേസമയം സിഐടിയു ഏറ്റെടുത്ത സമരം നല്ല രീതിയില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button