
കുറവിലങ്ങാട്: ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ഉഴവൂര്‍ അരീക്കര ഭാഗത്ത് കാക്കനാട്ട് കെ. വിഷ്ണു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രി 11-ന് ആണ് സംഭവം. ഉഴവൂര്‍ കെആര്എന്എംഎസ് ആശുപത്രിയില്‍ സുഹൃത്തിന്റെ കൂടെ എത്തിയ വിഷ്ണു ഒപി ചീട്ട് നല്‍കിയശേഷം ചീട്ടിന്റെ ഫീസ് ചോദിച്ച ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
ആശുപത്രി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്ഥലത്തുനിന്നും കടന്നുകളഞ്ഞ വിഷ്ണുവിനെ പിടികൂടുകയുമായിരുന്നു.
Post Your Comments