
പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ് (27) എന്നിവരാണ് പിടിയിലായത്. പരവൂർ പൊലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സമീർ എന്നയാളുടെ കാലിലെ മുറിവ് ചികിത്സിക്കാനായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മൂവരും ബൈക്കിൽ എത്തി. രോഗിയോടൊപ്പം ഡ്രസിങ്ങ് റൂമിലേക്ക് പോയ ആളോട് റൂമിന് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാളും കാഷ്വാലിറ്റിക്ക് പുറത്തിരുന്ന കൂട്ടാളിയും ചേർന്ന് ആശുപത്രി ജീവനക്കാരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പുറത്ത് പോയ സംഘം തിരികെയെത്തി ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു.
Read Also : വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തം, അഖിലക്കെതിരായ കേസ് ഹീനമായ നടപടി: കെ സുധാകരൻ
പരവൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, വിജയകുമാർ, പ്രദീപ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ജിബു, സന്തോഷ്, ജയേഷ്, ലിജുഎന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments