തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും വിജിലന്‍സ് മേധാവിയുമായിരുന്ന ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സ്വയം വിരമിക്കലിന് ജേക്കബ് തോമസ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. നിലവില്‍ ജേക്കബ് സസ്പെന്‍ഷനിലാണ്.
നോട്ടീസ് കാലയളവില്‍ ഇളവു വേണമെന്ന ആവശ്യത്തിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ജേക്കബ് തോമസിന് നോട്ടീസ് നല്‍കി. ഇ-മെയില്‍ വഴി അപേക്ഷ അയച്ചതില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വയം വിരമിക്കാന്‍ സര്‍വീസില്‍ 30 വര്‍ഷം കാലാവധിയാണ് വേണ്ടത്. എന്നാല്‍ ജേക്കബ് തോമസ് 32 വര്‍ഷം സര്‍വീസില്‍ ഇരുന്നിട്ടുണ്ട്. അതിനാല്‍ തന്നെയും വിരമിക്കാന്‍ അദ്ദേഹത്തിന് നിയമപരമായിട്ടുള്ള അര്‍ഹതയുണ്ട്. ഈ വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയളവു വരെയെങ്കിലും ഫയലുകള്‍ പിടിച്ചു വയ്ക്കാനാണ് നീക്കം.
Post Your Comments