Latest NewsIndia

സീറ്റ് കൊടുത്തില്ല, പാര്‍ട്ടി ഓഫീസില്‍ നിന്ന് കസേരകളുമായി കോണ്‍ഗ്രസ് എംഎല്‍എ സ്ഥലം വിട്ടു

ജില്ലയിലെ പ്രമുഖ നേതാവായിരുന്ന അബ്ദുള്‍ സത്താര്‍ ഔറംഗാബാദില്‍ നിന്നുള്ള ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

ഔറംഗാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസില്‍ നിന്ന് കസേരകള്‍ എടുത്തു കൊണ്ടുപോയി. മദ്ധ്യ മഹാരാഷ്ട്രയിലെ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് എംഎല്‍എ അബ്ദുള്‍ സത്താര്‍ മുന്നൂറോളം കസേരകള്‍ എടുത്തു കൊണ്ടു പോയത്. അനുയായികളുടെ സഹായത്തോടെയാണ് ഇയാള്‍ കസേരകള്‍ കൊണ്ടുപോയത്. ജില്ലയിലെ പ്രമുഖ നേതാവായിരുന്ന അബ്ദുള്‍ സത്താര്‍ ഔറംഗാബാദില്‍ നിന്നുള്ള ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

അബ്ദുള്‍ സത്താറിന് പകരം എംഎല്‍സി സുഭാഷ് സംബദിനെ ഇവിടെ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. തനിക്ക് സീറ്റ് നല്‍കാത്തതില്‍ അബ്ദുള്‍ സത്താര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം ഷാഗുഞ്ച് മേഖലയില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി സംയുക്ത ചര്‍ച്ച തീരുമാനിച്ചിരുന്നു. തനിക്ക് മത്സരിക്കാന്‍ സീറ്റില്ലെന്ന് അറിഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ചയെക്കുറിച്ച് സത്താര്‍ അറിയുന്നത്.

ഇതോടെ കസേരകള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊണ്ടുവരാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. കസേരകള്‍ തന്റെ സ്വന്തമാണെന്നും താന്‍ പാര്‍ട്ടി വിടുകയാണെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.ഇതിന് പിന്നാലെ ഇരു പാര്‍ട്ടികളുടേയും സംയുക്ത യോഗം എന്‍സിപി ഓഫീസിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button