Latest NewsKerala

രാഹുലിന് പിന്നിൽ കോൺഗ്രസ്, മാർക്സിസ്റ്റ്, ജിഹാദി സഖ്യം – ബി.ജെ.പി

തിരുവനന്തപുരം•കോൺഗ്രസ്സ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി വയനാട് ചുരം വഴികേരളത്തിൽ എത്തുന്നതിന് പിന്നിൽ കോൺഗ്രസ്സ്, മാർക്സിസ്റ്റ്, ജിഹാദി എന്ന ‘കോ.മാ.ജി’ സംയുക്ത കൂട്ടുകെട്ടാണെന്ന്, ബിജെപി ദേശീയ നിർവാഹക സമിതിയംഗവും, എൻഡിഎ സംസ്ഥാന കൺവീനറുമായ പി.കെ ക്യഷ്ണദാസ് ആരോപിച്ചു.

കോൺഗ്രസ്സ്, മാർക്സിസ്റ്റ്, ജിഹാദികൾക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തിരഞ്ഞെടുത്തത്. കോമാജി സഖ്യത്തി ൻ്റെ സ്ഥീരികരണമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ പ്രചരണത്തിന് എത്താത്തത്.

യച്ചൂരി എന്തു കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. കോൺഗ്രസ്സ്, സി പി എം തമ്മിൽ ബംഗാളിലും, തൃപുരയിലും മാത്രമല്ല കേരളത്തിലും സീറ്റ് ധാരണയിൽ എത്തി എന്ന് വയനാട് വിളിച്ചു പറയും.

ദേശീയ തലത്തിൽ രൂപം കൊണ്ട കോമാജി സഖ്യം ഇതോടെ അരങ്ങത്ത് നിന്ന് അണിയറയിലേക്ക് എത്തിയിരിക്കുന്നു. കന്യാകുമാരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുന്ന സിപിഎം, തിരുവനന്തപുരത്ത് കോൺഗ്രസ്സിന് എതിരെ മത്സരിക്കുന്നു എന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണ് .

ബാലാക്കോട്ട് സംഭവത്തിൽ പാക് അനുകൂല പരാമർശവും, ഇമ്രാഖാനെ പുകഴ്ത്തുന്ന നിലപാടും എടുത്തത് കോൺഗ്രസ്സ്, സിപിഎമ്മും, ജിഹാദികളും മാത്രമാണ്.

ഈ ദേശ വിരുദ്ധ ശക്തികളുടെ പുതിയ കോമാജി സഖ്യത്തി ൻ്റെ പ്രഖ്യാപിത സ്ഥാനാത്ഥിയും, അപ്രഖ്യാപിത നേതാവുമാണ് വയനാട് ചുരം കേറുന്ന രാഹുൽ ഗാന്ധിയെന്നും കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button