ഹൈദരാബാദ് : പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട കത്തു കാട്ടി കോടികള്‍ വെട്ടിച്ചെന്നുള്ള പരാതിയിൽ ബിജെപി നേതാവിനെയും ഉൾപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണ വിധേയൻ..തെലങ്കാന ബിജെപി ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു ആണ് ഈ പരാതിക്കെതിരേ രംഗത്തെത്തിയത്. ഹൈദരാബാദ് സ്വദേശിയായ മഹിപാല്‍ റെഡ്ഡി എന്ന വസ്തുക്കച്ചവടക്കാരനില്‍ നിന്ന് റാവുവും കൂട്ടരും ചേര്‍ന്ന് 2.17 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
മഹിപാലിന്റെ ഭാര്യയായ പ്രവര്‍ണ റെഡ്ഡിയാണ് പരാതിക്കാരി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് ബിജെപി നേതാവ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഫാര്‍മ എക്സില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു പണം വെട്ടിച്ചത്. ഇതിനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പുള്ള അപ്പോയിന്‍മെന്‍റ് ലെറ്ററും കാട്ടിയിരുന്നു എന്നും പരാതിയിലുണ്ട്.
വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം ഒരു സംഭവം തന്നെ തനിക്കറിയില്ലെന്നും തന്റെ പേര് അനാവശ്യമായി ചേർത്ത് തന്നെയും പാർട്ടിയെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധര റാവു പറഞ്ഞു.
Post Your Comments