തായ്പേയി: പന്ത്രണ്ടാം ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം. മനു ഭാക്കര്‍-സൗരഭ് ചൗധരി സഖ്യമാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മിക്സഡ് ടീമിനത്തിലാണ് സഖ്യം സ്വര്‍ണം കരസ്ഥമാക്കിയത്.
യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ വിതാലിന ബാത്സരഷ്കിന-ആര്‍തെം ചെര്നോസോവ് റിക്കോഡാണ് ഈ ഇന്ത്യന്‍ സംഖ്യം ഭേദിച്ചത്.
അഞ്ചു ടീമുകള്‍ പങ്കെടുത്ത ഫൈനലില്‍ 484.8 പോയന്റുമായാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. കൊറിയന്‍ ജോഡി വെള്ളിയും തായ്പേയി സഖ്യം വെങ്കലവും നേടി.
Post Your Comments