മദീന: മദീനയിലെ ഈ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. പുതിയ മാറ്റം അനുസരിച്ച് ഞായറാഴ്ച മുതലാണ് പുതിയ സമയക്രമം നിലവില്‍വന്നത്.
കൂടുതല്‍ സമയം റൗദയില്‍ നമസ്കാരത്തിനും സന്ദര്‍ശനത്തിനും സ്ത്രീകള്‍ക്ക് ലഭ്യമാവും.മുന്‍കാലങ്ങളില്‍ പ്രഭാതനമസ്കാരം, ഉച്ചനമസ്കാരം, രാത്രിനമസ്കാരം എന്നിവയ്ക്കുശേഷം കുറച്ചുമണിക്കൂര്‍ മാത്രമായിരുന്നു സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്.
ഹറമിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് നമസ്കാരത്തിനും സന്ദര്‍ശനത്തിനും കൂടുതല്‍ സമയം ലഭിക്കുന്ന രീതിയിലാണ് പുതിയ സമയം ക്രമപ്പെടുത്തിയിട്ടുള്ളത്. മദീന ഹറം കാര്യാലയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ പ്രഭാതനിസ്കാരത്തിനുശേഷം ഉച്ചയ്ക്കുള്ള ദുഹ്റ് നമസ്കാരത്തിന് ഒരുമണിക്കൂര്‍ മുമ്പുവരെയാണ് സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാവുന്ന ആദ്യഘട്ടം.രണ്ടാംഘട്ടത്തില്‍ രാത്രിയിലെ ഇശാനമസ്കാരം മുതല്‍ പ്രഭാതനമസ്കാരത്തിന് ഒരുമണിക്കൂര്‍ മുമ്പുവരെയും സ്ത്രീകള്‍ക്ക് റൗദ സന്ദര്‍ശിക്കാം.
Post Your Comments