
മദീന: അറബ് ആതിഥ്യത്തിന് പുതുമ പകരുന്ന പദ്ധതികളുമായി മദീന ടൂറിസം ഫെസ്റ്റിവലിന് പ്രൗഢമായ തുടക്കം. ഇസ്‌ലാമിക് ടൂറിസം ഫെസ്റ്റിവലിനോടനുബന്ധിച്ച് സൗദി ടൂറിസം വകുപ്പ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഒരുക്കിയിരിക്കുന്നത്. മദീനയിലെ കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
അറബ് കലയും ഗോത്ര നൃത്തങ്ങളും സംഗീതവും സമന്വയിപ്പിച്ചു ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് ഒരു വർഷം നീണ്ട പരിപാടികൾ ആരംഭിച്ചത്. ടൂറിസം, പൈതൃകം, യുവാക്കളുടെ കലാകായിക പരിപാടികള്‍, സാംസ്‌കാരിക ഉത്സവങ്ങള്‍, കുടുംബ വിനോദ പരിപാടികള്‍, പുസ്തകോത്സവം, പ്രദര്‍ശനങ്ങള്‍ എന്നിവ ഒരു വര്‍ഷം നീളുന്ന ഫെസ്്റ്റിവലില്‍ അരങ്ങേറും.
Post Your Comments