ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ പ്രഭാവ മുഖം പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പുതു പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ് -കുറഞ്ഞ വരുമാന പദ്ധതി ) രാജ്യത്തിലെ ദാരിദ്രത്തിനെ വേരോടെ പിഴുതെറിയാന്‍ പര്യാപ്തമായ പദ്ധതിയാണെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രിയങ്ക പ്രഖ്യാപിച്ച മേല്‍പ്പറഞ്ഞ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി രാജ്യത്തെ പാവപ്പെട്ടവരായ 20 ശതമാനം ജനവിഭാഗത്തിന് തണലേകുമെന്നാണ് രാഹുലിന്‍റെ വാദം.
ഇന്ത്യയിലെ 5 കോടിയോളം കുടുംബങ്ങളിലെ 25 കോടിയോളം വരുന്ന ജനവിഭാഗത്തിനാണ് പദ്ധതിയുടെ ഗുണ ലഭിക്കുക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഇരുപത്തുയൊന്നാം നൂറ്റാണ്ടിലും രാജ്യത്തിലെ 25 കോടി വരുന്ന ജനങ്ങള്‍ പട്ടിണിയിലാണെന്ന വിവരം രാജ്യത്തിന് കളങ്കമാണെന്നും കോണ്‍ഗ്രസ് അധി കാരത്തിലെത്തി ന്യായ് പദ്ധതി പ്രാബല്യത്തില്‍ വരുന്ന പക്ഷം ഇതിന് പ്രതിവിധി കുറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ന്യായ് പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട വ്യക്തിക്ക് പ്രതിമാസം കുറഞ്ഞത് 12000 രൂപ വെച്ച് ലഭിക്കുമെന്നാണ് അംഗീകാരം നല്‍കിയ പ്രകടന പത്രികയില്‍ കുറിക്കപ്പെട്ടിട്ടുളളത്. മിനിമം വരുമാനം പദ്ധതി ഒരു ബോംബായി മാറുമെന്നും പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രെെക്കാണ് പ്രഖ്യാപിക്കപ്പെട്ട ന്യായ് പദ്ധതിയെന്നും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു.
Post Your Comments