Latest NewsKerala

സപ്ലൈക്കോയില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; തടയിടാനൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം: സപ്ലൈകോയില്‍ 2018 ഡിസംബര്‍ വരെ നടന്നത് കോടികളുടെ തട്ടിപ്പ്. സംസ്ഥാനതല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണു 82 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ക്രമക്കേട് നടത്തിയ 23 പേരെയാണ് ഇതുവരെ സര്‍വീസില്‍ നിന്ന് നീക്കിയത്. വെട്ടിപ്പു തടയാന്‍ സപ്ലൈകോ വിജിലന്‍സ് അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ഇതിനായി വിജിലന്‍സ് എസ്പിക്കു കീഴില്‍ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

സപ്ലൈകോ ജീവനക്കാരില്‍ നിന്ന് 68.36 കോടി രൂപയും ഡപ്യൂട്ടേഷനില്‍ എത്തിയവരില്‍ നിന്നു 13.78 കോടിയും ലഭിക്കാനുണ്ട്. 33 ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്. ഇവരില്‍ നിന്നു 4.65 കോടി രൂപ കിട്ടാനുണ്ട്. 12 കേസുകള്‍ക്കു കോടതിയുടെ സ്റ്റേ ഉണ്ട്. 73 ലക്ഷം രൂപ ഈ കേസുകളില്‍ നിന്നും കിട്ടാനുണ്ട്. വിരമിച്ച 122 ജീവനക്കാരുടെ പേരില്‍ 11 കോടിയുടെ ബാധ്യതയുണ്ട്. ഇതില്‍ 110 പേര്‍ക്കു സര്‍വീസിലുള്ളപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി.

മറ്റുള്ളവര്‍ക്കു പിരിഞ്ഞതിനു ശേഷവും. ജീവനക്കാരില്‍ നിന്നു പണം തിരിച്ചു പിടിക്കുമ്പോള്‍ പലിശയും ഈടാക്കാറുണ്ട്. 8 കേസില്‍ കഠിനശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ക്രമക്കേടു നടത്തിയതിന് നടപടി നേരിടുന്നതിനിടെ മരിച്ച ജീവനക്കാരില്‍ നിന്നും കിട്ടാനുള്ള തുകയുടെ കാര്യം അനിശ്ചിതാവസ്ഥയിലാണ്. 1.73 കോടി രൂപയാണ് ഇത്തരത്തില്‍ കിട്ടാനുള്ളത്. ക്രമക്കേടു നടത്തിയ മുഴുവന്‍ ജീവനക്കാരുടെയും പട്ടിക അന്വേഷണ സംഘം സര്‍ക്കാരിനു കൈമാറിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button