മാവേലിക്കര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു കാരണവശാലും വോട്ട് കൊടുക്കരുതെന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് നിര്‍ദേശം നല്‍കിയതായി രാജിവെച്ച എന്‍എസ്എസ് ഭാരവാഹി. പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചെന്നും മാവേലിക്കരയിലെ മുന്‍താലൂക്ക് യൂണിയന് പ്രസിഡന്റ്. മറ്റിടങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കാനാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് ചങ്ങനാശ്ശേരിയില്‍നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും രാജിവെച്ച എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയന് പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു.
ബിജെപിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ അവരെയും മറ്റിടങ്ങളില്‍ യുഡിഎഫിനെയും പിന്തുണയ്ക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നതെന്നും ടി.കെ.പ്രസാദ് ആരോപിച്ചു.
മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം മാവേലിക്കര എന്‍എസ്എസ് യൂണിയനെതിരെ നടപടിയുണ്ടായിരുന്നു. മാവേലിക്കര താലൂക്ക് യൂണിയന് പിരിച്ചുവിട്ട് പകരം അഡഹോക് കമ്മിറ്റിയെ ചുമതല ഏല്;പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി.കെ.പ്രസാദിന്റെ വെളിപ്പെടുത്തല്‍
എല്‍ഡിഎഫ് സ്ഥാനാര്;ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലര്‍ത്തരുത് എന്നും നിര്ദശിക്കുകയുണ്ടായിയെന്നും ടി.കെ.പ്രസാദ് പറയുന്നു.
Post Your Comments