തിരുവനന്തപുരം : പാകിസ്ഥാനെ പുകഴ്ത്തിയും സംഘപരിവാറിനെ വിമർശിച്ചും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. പാക് ചിന്തകരെയും എഴുത്തുകാരെയും പുകഴ്‌ത്തിയ സന്ദീപാനന്ദഗിരി കപട ദേശീയത പ്രചരിപ്പിക്കുന്നവരാണ് അവരെ എതിർക്കുന്നതെന്നും പറഞ്ഞു. . തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സന്ദീപാനന്ദഗിരി പാക്കിസ്ഥാനെ പുകഴ്ത്തിയത്.
പണ്ട് ചിന്മയാ മിഷനില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് അവിടെയുള്ള കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചു. ഈ കാരണത്താല്‍ ചിന്മയാമിഷനുമായി കലഹമുണ്ടായി അങ്ങനെ യാത്ര മുടങ്ങിയെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി പാക്കിസ്ഥാനിലുള്ളവരും സാധാരണക്കാരാണ്. ഇന്ത്യക്ക് പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാക്കിസ്ഥാനികളാണ്. അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ല.
മലയാളികള്‍ അവരെ പറ്റിച്ചാലും അവര്‍ അത് ചെയ്യില്ല. പാകിസ്ഥന്‍ പട്ടാളം ബന്ധിയാക്കിയ പട്ടാളക്കാരനെ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കാന്‍ മുന്നില്‍ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. പാക്കിസ്ഥാനുമായി സൗഹൃദം പങ്കിടാന്‍ ഇവിടുത്ത വര്‍ഗീയവാദികള്‍ അനുവദിക്കില്ല.പിറന്നു വീഴുന്ന തലമുറകളോട് പാക്കിസ്ഥാന്‍ ശത്രുവാണെന്ന് പറഞ്ഞ് പഠിപ്പിക്കരുതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ഇന്ത്യ – പാക്കിസ്ഥാന്‍ വിഭജനത്തിന് ശേഷം ഫെബ്രുവരി 6ന് പാക്കിസ്ഥാന്റെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പാക് ജനതയെ ഒപ്പം കൂട്ടാന്‍ ഗാന്ധിജി പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജനുവരി 30 വര്‍ഗീയവാദിയായ ഗോഡ്സേ അതിന് അനുവദിച്ചില്ല. അതേ അജണ്ടയാണ് ഇപ്പോഴും തുടരുന്നതെന്നും സന്ദീപാനന്ദഗിരി പറയുന്നു.
Post Your Comments