Latest NewsKerala

പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതി റോഷന്റെ മൊഴി പുറത്ത്

മുംബൈ : ഓച്ചിറയിൽനിന്ന് പതിമൂന്ന് കാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി റോഷന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ടുപോയതല്ലെന്നും പെൺകുട്ടി ഇഷ്ടപ്രകാരമാണ് കൂടെ വന്നതെന്ന് റോഷൻ പോലീസുകാരോട് പറഞ്ഞു.പെൺകുട്ടിക്ക് 18 വയസുണ്ട് പ്രണയം വീട്ടുകാർ അറിഞ്ഞപ്പോഴാണ് ഒളിച്ചോടിയതെന്നും ആദ്യം പോയത് മംഗലാപുരത്തേക്കെന്നും റോഷൻ പറഞ്ഞു.

അതേസമയം മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. മുംബൈൽനിന്നാണ് പെൺകുട്ടിയെയും 20 കാരനായ മുഹമ്മദ് റോഷൻ എന്ന യുവാവിനെയും പോലീസ് പിടികൂടിയത്.ആദ്യം ബെംഗലൂരുവിലും പിന്നീട് രാജസ്ഥാനിലും ചെന്ന ശേഷമാണ് പെൺകുട്ടി മുംബൈയിലെത്തുന്നത്. അപ്പപ്പോൾ സഞ്ചരിച്ചിരുന്ന വാഹനഹങ്ങളിലെ ഡ്രൈവര്‍മാരുടെ ഫോണുപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും.

പാതയോരത്ത് പ്രതിമാ നിർമ്മാണം നടത്തുന്ന രാജസ്ഥാൻ ദമ്പതികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button