തിരുവനന്തപുരം: ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കട്ടേ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മത്സരിക്കട്ടെ. വെല്ലുവിളി നേരിടാന്‍ എന്‍.ഡി.എ. തയ്യാറാണ്. കോണ്‍ഗ്രസിന്റെ പത്താംപട്ടിക വന്നിട്ടും കേരളത്തിലെ ചിലമണ്ഡലങ്ങളിലെ പട്ടിക ഇനിയും എ.ഐ.സി.സി. അംഗീകരിക്കുന്നില്ല. സ്ഥാനാര്‍ഥികളായെന്നുപറഞ്ഞു ജനങ്ങളെ കബളിപ്പിച്ച കെ.പി.സി.സി. പ്രസിഡന്റ് മാപ്പുപറയണം. എ.ഐ.സി.സി.യുടെ ദയനീയ പരാജയം കൂടിയാണിത്. രാഹുലിനെതിരേ സ്ഥാനാര്‍ഥി ആരെന്ന് ബി.ഡി.ജെ.എസിന്റെ അനുമതിയോടെ ദേശീയനേതൃത്വം തീരുമാനിക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഈ സീറ്റ് ഏറ്റെടുക്കാന്‍ എന്‍ഡിഎയില്‍ ആലോചന നടക്കുന്നുണ്ട്. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ നിലവില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ആലോചന.
Post Your Comments