UAELatest NewsGulf

യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍നാശനഷ്ടം

അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍ നാശനഷടം. ഏകദേശം രണ്ട് കോടി ദിര്‍ഹത്തിന്റെ നാശനഷ്ടം (ഏകദേശം 37 കോടിയിലധികം രൂപ) ഉണ്ടായതായി അല്‍ ബയാന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ ദഫ്റയിലെ ഒരു ഫാമിലാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.

50 അപൂര്‍വയിനം പക്ഷികളെ വളര്‍ത്തുന്ന ഫാമിലാണ് ഇടിമിന്നല്‍ ഉണ്ടായത്. നിരവധി മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടുള്ള പക്ഷികളും കോടി ദിര്‍ഹത്തിലധികം വിലമതിക്കുന്ന പക്ഷികളുമാണ് ഇടിമിന്നലില്‍ ചാരമായത്.

ഇതില്‍ ഒരു പക്ഷിക്ക് മാത്രം ഒരു കോടി ദിര്‍ഹത്തിലധികം വിലയുണ്ടായിരുന്നതാായി ഉടമ ഖല്‍ഫാന്‍ ബിന്‍ ബുത്തി അല്‍ ഖുബൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button