Latest NewsKerala

പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പിനായി കൈപുസ്തകമൊരുങ്ങി

ലോകസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന്റെ ഭാഗമായി ഹരിതപെരുമാറ്റച്ചട്ടം യാഥാര്‍തഥ്യമാക്കാന്‍ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും സജ്ജമായി. പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷന്‍ പ്രചരണത്തിനു ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെയും പൊതുജനങ്ങളുടെയും സംശയങ്ങള്‍ ദൂരീകരിച്ചു ഹരിത തെരഞ്ഞെടുപ്പ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൈപ്പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ക്ക് വേഗത്തില്‍ കാര്യം ഗ്രഹിക്കാന്‍ പറ്റുന്ന രീതിയില്‍ നിരവധി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായ ഭാഷയിലാണ് പുസ്തകത്തിന്റെ രചന. ഏതൊക്കെ തരത്തിലുള്ള പ്രചാരണ ബോര്‍ഡുകള്‍ ഉപയോഗിക്കാം, കൊടി തോരണങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാം, പ്ലാസ്റ്റിക് കുപ്പി വെള്ളം ഒഴിവാക്കേണ്ട രീതി, സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രകൃതി സൗഹൃദമായി എങ്ങനെ അലങ്കരിക്കാം, പ്ലാസ്റ്റിക് ഹാരങ്ങള്‍ ഒഴിവാക്കിയുള്ള സ്വീകരണം, ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ഇലക്ഷന്‍ പ്രചാരണ നോട്ടീസില്‍ ഹരിത സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് കൈപുസ്തകത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

കൂടാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ എങ്ങനെ വേര്‍തിരിച്ചു സംസ്‌കരിക്കാം എന്നിവയെ കുറിച്ചും അവബോധം നല്‍കിയിട്ടുണ്ട്. രാജ്യത്തിന് മാതൃകയായി കേരളത്തിലെ തെരഞ്ഞെടുപ്പ് സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഹരിത തെരഞ്ഞെടുപ്പാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെ കൈപ്പുസ്തകം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടീക്കാറാം മീണ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button