Latest NewsKerala

രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഇകെ സുന്നി വിഭാഗം

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഇകെ സുന്നി വിഭാഗം. സ്ഥാനാർത്ഥി പട്ടികയിൽ മുസ്ളീം പ്രാതിനിധ്യം കുറയുമെന്ന് പരാതി.മറ്റേതെങ്കിലും സീറ്റിൽ മുസ്ളീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം.

അതേസമയം രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ ഇതുവരെ തീരുമാനമായില്ല. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നവെന്ന് സുർജേവാല ഡൽഹിയിൽ പറഞ്ഞു.

ഇന്നലെ പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവര്‍ത്തകസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയൂ എന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button