ട്രിപോളി: ആഭ്യന്തര കലാപത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ലിബിയയുടെ മുന്‍ ഇന്റലിജന്‍സ് തലവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗദ്ദാഫിയുടെ ഭരണകാലത്ത് ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന അബ്ദുള്ള അല്‍സെനുസിയെ മോചിപ്പിക്കണമെന്നാണ് ആവശ്യം. ഗദ്ദാഫിയുടെ ഭാര്യയുടെ സഹോദരന്‍ കൂടിയാണ് ഇദ്ദേഹം.
2011ലെ ആഭ്യന്തര കലാപങ്ങളുടെ പേരില്‍ 2015 ലാണ് അബ്ദുള്ള അല്‍സെനുസിയെ വധശിക്ഷയ്ക്ക് വിധിച്ചിച്ചത്. 2013 മുതല്‍ ഇയാള്‍ ജയിലിലാണ്. അബ്ദുള്ള അല്‍സെനുസിക്ക് ഒപ്പം ഗദ്ദാഫിയുടെ അടുത്ത അനുയായികളായിരുന്ന എട്ട് പേരും ജയിലിലാണ്. ഗദ്ദാഫിയുടെ മകന്‍ സെയ് അല്‍ഇസ്ലാമുംഇതില്‍ ഉള്‍പ്പെടും. ഇവരും വധശിക്ഷ കാത്ത് കഴിയുകയാണ്.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള അബ്ദുള്ള അല്‍സെനുസിയെ മോചിപ്പിക്കണമെന്ന് ട്രിപോളി ചത്വരത്തില്‍നടന്ന റാലി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗദ്ദാഫിയുടെ വിദേശ ഇന്റലിജന്‍സ് വിഭാഗം തലവന്‍ അബുസെയ്ദ് ദോര്‍ദയെ മോചിപ്പിച്ചിരുന്നു.
Post Your Comments